'വാരിസ്' ഫാന്‍സ് ഷോ കാണാന്‍ വിജയ്‌യുടെ അമ്മ എത്തി; അച്ഛനെ തിരക്കി ആരാധകര്‍

വിജയ്‌യുടെ ‘വാരിസ്’ ഫാഷന്‍ ഷോ കാണാനെത്തി നടന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍. മാതാപിതാക്കളുമായി താരം അകല്‍ച്ചയിലാണെന്നും ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ എത്തിയ മാതാപിതാക്കളോട് സംസാരിക്കാനോ ഇടപഴകാനോ വിജയ് അധികം താല്‍പര്യവും കാണിച്ചിരുന്നില്ല.

ഇതിനിടെയാണ് വാരിസ് കാണാനെത്തിയ താരത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്‍ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖര്‍ വാരിസ് കാണാനെത്തിയത്.

ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയ്യുടെ അമ്മയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കുടുംബ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമയാണ് വാരിസെന്നും ശോഭ അമ്മയോടൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിഷ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

തന്റെ പേര് രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ വിജയ് നേരത്തെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാര്‍ട്ടി ഇപ്പോള്‍ പിരിച്ചുവിട്ടിരുന്നു.

തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ