'ലിയോ'യുടെ ഷൂട്ടിംഗ് ദൃശ്യം ചോര്‍ന്നു; കടുത്ത നടപടിയുമായി വിജയ്‌യും അണിയറപ്രവര്‍ത്തകരും

ലോകേഷ് കനകരാജ്-വിജയ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ലിയോ’യ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് സെറ്റില്‍ നിന്നും ലീക്ക് ആയിരിക്കുന്നത്. ലിയോ സെറ്റില്‍ വിജയ് വെളുത്ത ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച് നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.

കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റുകള്‍ എല്ലാം അപ്രത്യക്ഷമായി. ഇതിനെ സംബന്ധിച്ച് പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് ഒരു ടെക്നോളജി സെക്യൂരിറ്റി കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലിയോയുടെ ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്ന് എടുക്കുന്ന ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇവര്‍ പറയുന്നു. ഒപ്പം ഇതിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അറിയിക്കുന്നുണ്ട്. അതേ സമയം ലിയോയുടെ കശ്മീര്‍ ഷെഡ്യൂള്‍ മാര്‍ച്ച് വരെ നീളും.

Latest Stories

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ അസ്വീകാര്യം: ഡൊണാൾഡ് ട്രംപ്

പിണറായി വിജയൻ വാടകവീട്ടിലേക്ക് മാറുന്നു; സാധനങ്ങൾ ക്ലിഫ് ഹൗസിൽ നിന്ന് മാറ്റി

'നടി ഖുഷ്‌ബുവിനെ ഗർഭിണിയാക്കി അയാൾ കടന്നുകളഞ്ഞു, പിന്നാലെ അധോലോക നായകന്റെ ഭീഷണി'; ആ ആരോപണത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെസിപിസി അധ്യക്ഷന്മാരുമായി ചർച്ച; മുരളീധരനും സുധാകരനും ഡൽഹിക്ക്

“120ന്റെ അരികിലെ സർക്കാർ: വിജയിയുടെ യഥാർത്ഥ പരീക്ഷണം ഇനി നിയമസഭാ ഗണിതത്തിൽ”

'ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും, ആയാള്‍ അത് കേള്‍ക്കേണ്ടിയും വരും'; കെ വി തോമസിനെ തള്ളി പത്മജ വേണുഗോപാൽ

നേപ്പാളിൽ വിമാനത്താവളത്തിൽ ലാന്‍റ് ചെയ്യവേ തുർക്കി വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതാരെന്ന് റിപ്പോർട്ട്

'കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി'; കെ വി തോമസിന്റെ പുസ്തകം

'കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും'; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ