എന്‍ നെഞ്ചില്‍ കുടിയിരിക്കും..; ഇനി സിനിമാ ജീവിതത്തിന് ഫുള്‍സ്റ്റോപ്പ്, 'ദളപതി 69' അപ്‌ഡേറ്റ് ഇങ്ങനെ..

ദളപതി വിജയ്‌യുടെ അവസാനത്തെ സിനിമ ‘ദളപതി 69’ന്റെ അപ്‌ഡേറ്റ് പുറത്ത്. സെപ്റ്റംബര്‍ 14ന്, നാളെ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദളപതി ആരാധകരുടെ ഒരു വലിയ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഈ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. തമിഴകത്തെയും കേരളത്തിലെയും അടക്കമുള്ള ആരാധകര്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

വിജയ് ചിത്രം തിയേറ്ററില്‍ ആരാധകര്‍ ആഘോഷമാക്കുന്നത് അടക്കം വീഡിയോയില്‍ കാണാം. ദളപതി സിനിമ വിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ ഇതുവരെയുള്ള 69 സിനിമകളും റീ റിലീസ് ചെയ്യും എന്ന് ആരാധകര്‍ വീഡിയോയില്‍ പറയുന്നതും കാണാം. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ സംവിധായകന്‍ ആരെന്നോ അഭിനേതാക്കള്‍ ആരെന്നോ വീഡിയോയില്‍ പറയുന്നില്ല.

നാളെ എത്തുന്ന അപ്‌ഡേറ്റില്‍ ചിത്രത്തിന്റെ പേരും സംവിധായകനും അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. അതേസമയം, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധാനം.

ദളപതി 69ല്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ 10 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാവും ഇത്. നേരത്തെ 2014ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഡ്രാമ ചിത്രം ജില്ലയില്‍ വിജയ്‌യും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Latest Stories

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം

'സഞ്ജുവിനെ കുറിച്ച് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി'; ശശി തരൂരിന്റെ കുറിപ്പ് വൈറലാകുന്നു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

ബംഗ്ലാദേശിനെതിരെയും പരാജയപ്പെട്ട് പാകിസ്ഥാൻ; എന്നാൽ തോറ്റതിന് കാരണം അമ്പയർ എന്ന് പാക് മാനേജ്‌മന്റ്

'ഇറാൻ നേതൃത്വത്തിനെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ടു'; നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്'; വിതരണം നടന്നില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് തുക നൽകണമെന്ന് ഹൈക്കോടതി

തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച