പ്രേമാ നോക്കിപ്പോടാ.. കാറിലിരുന്ന് ആരാധകര്‍ക്ക് നിര്‍ദേശം കൊടുത്ത് വിജയ്; വീഡിയോ

‘ദി ഗോട്ട്’ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് വിജയ്. ഒരുപാട് ആരാധകരാണ് താരത്തെ കാണാനായി വിമാനത്താവളത്തിലും ഷൂട്ടിംഗ് പരിസരങ്ങളിലും എത്തിയത്. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും വളരെ പണിപെട്ടാണ് വിജയ്‌യുടെ കാര്‍ മുന്നോട്ട് എടുക്കാനായത്.

ഇതിനിടെ താരത്തിന്റെ കാറിന് കേടുപാടുകളും സംഭവിച്ചു. കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. വിജയ് വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്ന വഴിയിലെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിജയ്‌യുടെ കാറിനെ ഫോളോ ചെയ്ത് ടൂവീലറുകളില്‍ ആരാധകര്‍ എത്തിയിരുന്നു. കാറിന്റെ എല്ലാ ഭാഗത്ത് നിന്നും വന്ന ആരാധകരോടും മുന്നോട്ട് നോക്കി ശ്രദ്ധയോടെ ഓടിക്ക് എന്ന് വിജയ് നിര്‍ദേശിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്.

അതേസമയം, തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. ചിത്രത്തിനായി മീശയും താടിയും കളഞ്ഞ് ഫുള്‍ ഷേവ് ലുക്കിലാണ് വിജയ് ഇപ്പോള്‍. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്