ജനനായകനിൽ വിജയ്‍ക്ക് 220 കോടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെയാൾ അനിരുദ്ധ്; മമിതയുടെ പ്രതിഫലം എത്ര?

വിജയ് പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ ചിത്രമായ ജന നായകൻ 2026 ജനുവരി 9 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ജന സിനിമയുടെ ബജറ്റ്, വിജയ്, മറ്റ് അഭിനേതാക്കളുടെ ശമ്പളം എന്നിവയെക്കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

2026 ലെ പൊങ്കൽ സീസണിൽ ആഗോളതലത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-പാക്ക്ഡ് എന്റർടെയ്‌നർ അതിന്റെ വമ്പൻ ബജറ്റ് കൊണ്ട് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇൻഡസ്ട്രി ട്രാക്കർമാരായ മൂവീസ് തമിഴിന്റെ എക്സ് പേജിൽ നിന്നുള്ള സമീപകാല അപ്‌ഡേറ്റുകൾ സൂചിപ്പിക്കുന്നത് ജന നായകന്റെ മൊത്തം ബജറ്റ് ഏകദേശം 380 കോടിയാണെന്നാണ്. അങ്ങനെയെങ്കിൽ, എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തമിഴ് സിനിമയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജന നായകൻ എന്ന ചിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വ്യക്തി വിജയ് ആണ്. വിജയ്‍യുടെ പ്രതിഫലം 220 കോടിയാണ് എന്നാണ് റിപ്പോർട്ട്. മറുവശത്ത്, സംവിധായകൻ എച്ച് വിനോദ് ഈ വലിയ ബജറ്റ് സംരംഭത്തിന് 25 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുണ്ട്.

ജന നായകൻ ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെയാൾ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധ് 13 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോൾ, നായിക പൂജ ഹെഗ്‌ഡെ എന്നിവർ ചിത്രത്തിന് 3 കോടി വീതം പ്രതിഫലം വാങ്ങിയിട്ടുണ്ട്. ജന നായകനിൽ ഒരു പ്രധാന വേഷം ചെയ്യുന്ന മമിത ബൈജു 60 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ട്.

ചിത്രത്തിലെ മറ്റ് താരനിര ആകെ 8.6 കോടി രൂപ പ്രതിഫലം വാങ്ങിയതെയാണ് റിപോർട്ടുകൾ. വിജയ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് ദൈർഘ്യം 148 ദിവസത്തിലധികമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെലവ് 48 കോടി രൂപയിലധികമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ