തമിഴ് എഴുതാനും വായിക്കാനും അറിയില്ല, ജേസണ്‍ സഞ്ജയ് വിജയ്ക്ക് നാണക്കേടാക്കുമോ? താരപുത്രന്റെ അവസ്ഥ ചര്‍ച്ചയാകുന്നു, ആശങ്കയില്‍ ആരാധകര്‍

ദളപതി വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അച്ഛന്‍ ഭരിക്കുന്ന തമിഴകത്ത് പുത്തന്‍ താരോദയം ആകാന്‍ ഒരുങ്ങുന്ന ജേസണെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

താരപുത്രന്റെ ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തില്‍ ധ്രുവ് വിക്രം ആയിരിക്കും നായകന്‍ എന്നും എസ്. ഷങ്കറിന്റെ മകള്‍ അദിതി നായികയാകുമെന്നും എ.ആര്‍ റഹ്‌മാന്റെ മകന്‍ അമീന്‍ ആകും സംഗീതസംവിധാനമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ലൈക പ്രൊഡക്ഷന്‍സ് സിനിമ പ്രഖ്യാപിച്ചത് മുതല്‍ തന്നെ നെപ്പോട്ടിസം ആരോപണം ശക്തമാണ്. സാധാരണ പുതുമുഖങ്ങളുമായി ചേര്‍ന്ന് പടം ചെയ്യാറില്ല ലൈക. വിജയ്‌യുടെ മകനായതിനാലാണ് ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തിന് ഒരുങ്ങിയതെന്ന ആരോപണങ്ങള്‍ എത്തിയിരുന്നു.

വിജയ് ആരാധകരെ ആശങ്കയിലാക്കിയ കാര്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജേസണ്‍ സഞ്ജയ്ക്ക് തമിഴ് വായിക്കാനും, എഴുതാനും അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ചിത്രത്തിന്റെ തിരക്കഥ ജേസണ്‍ ഇംഗ്ലീഷിലാണ് എഴുതുന്നത്. അത് പിന്നീട് തമിഴിലേക്ക് മാറ്റുകയാണ്. അതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപിക്കാന്‍ വൈകുകയാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് മാത്രമല്ല, മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വിജയ് ഇതുവരെ സംസാരിച്ചിട്ടില്ല. ജേസണെ പ്രശംസിച്ച് സിനിമയിലെ പലരും രംഗത്ത് എത്തിയിരുന്നുവെങ്കിലും വിജയ് മൗനത്തിലാണ്. ഇതും ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ