വിധു വിന്‍സെന്റിന്റെ 'വൈറല്‍ സെബി'; ടൈറ്റില്‍ പോസ്റ്റര്‍, നിര്‍മ്മാണം ബാദുഷ

പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ‘വൈറല്‍ സെബി’ എന്ന ചിത്രമാണ് ബാദുഷ നിര്‍മ്മിക്കുന്നത്.

ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈറല്‍ സെബിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേര്‍ന്ന് പുറത്തിറക്കി. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഓടി കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ