ഐഎംഡിബി ലിസ്റ്റില്‍ 9.9 റേറ്റിംഗ്, 'വിധി' ജിസിസി റിലീസ് പ്രഖ്യാപിച്ചു

കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച മരട് ഫ്‌ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ചിത്രമാണ് ‘വിധി: ദ വെര്‍ഡിക്ട്’. ഐഎംഡിബി ലിസ്റ്റില്‍ 9.9 റേറ്റിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മരട് ഫ്‌ളാറ്റില്‍ നിന്നും ഒഴിഞ്ഞു പോവാന്‍ നിര്‍ബന്ധിതരായ 357 കുടുംബങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.

ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ജിസിസി റിലീസ് ജനുവരി 6ന് ആണ്. ‘ഉടുമ്പി’ന് ശേഷം തിയേറ്ററില്‍ എത്തിയ കണ്ണന്‍ താമരക്കുളം ചിത്രം വിഷയ സ്വീകാര്യതയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഫ്‌ളാറ്റിലെ ആളുകളുടെ മാനസിക സമ്മര്‍ദങ്ങളും പ്രയാസങ്ങളും പച്ചയായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

May be an image of ‎2 people and ‎text that says "‎IMDb RATING 9/10 שി വിധി PRESENTS ABAAM MOVIES THE VERDICT Play trailer 0:54 1VIDEO Û VIDEO PHOTOS Drama 'Maradu 357' is based on the demolition of the flat complexes in Maradu, Ernakulam. 9/10・172 Rate‎"‎‎

ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, മനോജ് കെ ജയന്‍, സുധീഷ്, സരയു, ഷീലു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ