രാശിയില്ലാതെ വിക്രം, വീണ്ടും ദൗര്‍ഭാഗ്യം; 'വീര ധീര ശൂരന്‍' റിലീസ് മുടങ്ങി, തമിഴ്‌നാട്ടില്‍ അടിച്ചുകേറി 'എമ്പുരാന്‍'

ഇന്ന് റിലീസ് ചെയ്യാനിരുന്ന വിക്രം ചിത്രം ‘വീര ധീര ശൂരന്റെ’ റിലീസിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. നിയമപ്രശ്നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ മോണിങ് ഷോകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലും യുഎസിലും അടക്കം ആദ്യ ഷോ ഒഴിവാക്കി. ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലിയാണ് നിയമപ്രശ്നം.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ റിയ ഷിബു നിലവില്‍ ഡല്‍ഹിയിലാണ്.

വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിക്രവും സംവിധായകന്‍ എസ്‌യു അരുണ്‍കുമാറും തങ്ങളുടെ പ്രതിഫലത്തില്‍ നിന്നും ഒരു വിഹിതം മാറ്റിവച്ച് നിര്‍മ്മാതാവിനെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

തുക മുഴുവന്‍ നല്‍കി കഴിഞ്ഞാല്‍ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാനായേക്കും. സിനിമയുടെ റിലീസിന് മുന്നോടിയായി കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷന്‍ ടീം ചെയ്തിരുന്നു. വിക്രം അടക്കമുള്ളവര്‍ കേരളത്തിലെത്തി. തമിഴ്‌നാട്ടില്‍ ‘എമ്പുരാനും’ റിലീസ് ചെയ്യുന്നുണ്ട്. വീ ധീര ശൂരന്റെ ആദ്യ ഷോ മുടങ്ങിയതോടെ വലിയ സാമ്പത്തിക നഷ്ടവും നിര്‍മ്മാതാവിനുണ്ടാകും.

ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മ്മിച്ച ചിത്രം എസ്യു അരുണ്‍കുമാര്‍ ആണ് സംവിധാനം ചെയ്തത്. വിക്രമിനൊപ്പം എസ്‌ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ