പുരസ്‌കാര നിറവില്‍ റഹമാന്‍ ബ്രദേഴ്‌സും സ്വാസികയും; അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'വാസന്തി'

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി “വാസന്തി” സിനിമ. ഷിനോസ് റഹമാനും സജാസ് റഹമാനും ഒരുക്കിയ വാസന്തി മൂന്ന് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സ്വഭാവ നടി എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടന്‍ സിജു വിത്സന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് വാസന്തി.

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവാര്‍ഡാണ്. വാര്‍ത്ത കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല എന്നാണ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് ലഭിച്ച സ്വാസിക പ്രതികരിക്കുന്നത്. സിജു വിത്സനാണ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്. വ്യത്യസ്തമായ കഥാപാത്രമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് സിനിമ ഒരുക്കിയതെന്നും സ്വാസിക പറഞ്ഞു.

ശബരീഷ്, വിനോദ് തോമസ് എന്നിവരും കഥാപാത്രങ്ങളായെത്തിയ സിനിമ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ഇതുവരെ സാധ്യമായിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ 20 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറയുന്നത്.

റഹമാന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ഷിനോസ് റഹമാനും സജാസ് റഹമാനും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍, എഡിറ്റിംഗ് എന്നിവയില്‍ സജീവമായിരുന്ന വ്യക്തിയാണ് ഷിനോസ് റഹമാന്‍. തിയേറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് സജാസ് റഹമാന്‍.

https://www.facebook.com/actorsijuwilson/photos/a.702378263295213/1480060345526997/

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം