വരുണ്‍ ധവാനൊപ്പം കീര്‍ത്തിയുടെ ഓട്ടോ യാത്ര; പിന്നാലെ കൂടി ആരാധകർ

മുംബൈ തെരുവുകളിലൂടെ ഓട്ടോ യാത്ര നടത്തി തെന്നിന്ത്യൻ താരം കീർത്തി സുരേഷും ബോളിവുഡ് താരം വരുൺ ധവാനും.  ഇരുവരും ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബോളിവുഡിൽ വരുൺ ധവാന്റെ നായികയായി അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ് കീർത്തി ഇപ്പോൾ. വിജയ്- അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തെരി’ സിനിമയുടെ റീമേക്ക് ആണ് വരുൺ ധവാൻ- കീർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ സിനിമ.

ഇപ്പോൾ മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കീർത്തി. അതിന്റെ ഭാഗമായാണ് രണ്ട് താരങ്ങളും ഇപ്പോൾ ഓട്ടോയിൽ യാത്ര ചെയ്തത്. വി. ഡി 18 എന്നാണ് ഇപ്പോൾ താത്കാലികമായി ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2019 ൽ ജീവയെ നായകനാക്കി ‘കീ’ എന്ന ചിത്രമൊരുക്കിയ കലീസ് ആണ് വി. ഡി 18 ന്റെ സംവിധായകൻ. ചിത്രം അടുത്ത വർഷം മെയ് മാസം തിയേറ്ററുകളിലെത്തും.

രണ്ടു താരങ്ങളെയും പൊതു നിരത്തിൽ കണ്ടതോടുകൂടി ആരാധകർ നിമിഷങ്ങൾക്കുള്ളിൽ തടിച്ചുകൂടി. സിനിമയുടെ പ്രചരണാർത്ഥമാണ് താരങ്ങളുടെ ഓട്ടോ യാത്ര എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ പറയുന്നത്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു