ഹെല്‍മെറ്റ് വെയ്ക്കാതെ ബുള്ളറ്റില്‍ കറങ്ങി; വരുണ്‍ ധവാന് എതിരെ പൊലീസ് നടപടി

നടന്‍ വരുണ്‍ ധവാനെതിരെ ട്രാഫിക് നിയമ ലംഘനത്തിന് നടപടി സ്വീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ഹെല്‍മറ്റില്ലാതെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ചതിനാണ് വരുണ്‍ ധവാന് കാണ്‍പൂര്‍ പൊലീസ് ചലാന്‍ അയച്ചത്. താരം ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വരുണ്‍ ധവാന്‍ കാണ്‍പൂരില്‍ എത്തിയത്. വരുണ്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പ്ലേറ്റും തകരാറിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നമ്പര്‍ പ്ലേറ്റ് പരിശോധിച്ച് വരികയാണെന്നും തകരാര്‍ കണ്ടെത്തിയാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതാദ്യമായല്ല ട്രാഫിക്ക് നിയമലംഘന കുറ്റത്തിന് വരുണ്‍ ധവാനെതിരെ നടപടികളുണ്ടാകുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കാറില്‍ തൂങ്ങി കിടന്ന് ആരാധകനൊപ്പം ചിത്രമെടുത്തതിന് നടനെതിരെ മഹാരാഷ്ട്ര പൊലീസ് നടപടിയെടുത്തിരുന്നു.നിലവില്‍ ജാന്‍വി കപൂറിനൊപ്പമുള്ള സിനിമയിലാണ് ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങള്‍ പല സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു