ഖുശ്ബുവിന്റെ കഥാപാത്രം കട്ട് ചെയ്യാന്‍ കാരണമുണ്ട്...; 'വാരിസ്' ചര്‍ച്ചയാകുന്നു

‘വാരിസ്’ ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്തതിനെതിരെ ആരാധകര്‍. ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാനായി ഖുശ്ബുവിന്റെ കഥാപാത്രം നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്. വിജയ്ക്കും രശ്മികയ്ക്കും ഒപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോ സിനിമയുടെ റിലീസിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് ഖുശ്ബുവിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഇത്ര പ്രധാന്യമുള്ള കഥപാത്രമായിട്ടും എന്തുകൊണ്ടാണ് ഖുശ്ബുവിന്റെ ഭാഗം സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യം തന്നെയാണ് വിനയായതെന്നാണ് അണിയറക്കാര്‍ സൂചിപ്പിക്കുന്നത്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

അതുകൊണ്ട് തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്‌തേണ്ടി വന്നിട്ടുണ്ട്. അതേസമയം, വാരിസിന് മികച്ച പ്രതികരണങ്ങളാണ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മച്ചത്.

വളര്‍ത്തച്ഛന്റെ മരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. എസ്.ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു