എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തില്‍ നിന്ന് ഒഴിവാക്കുന്നത് ; വരയനെ കുറിച്ച് തിരക്കഥാകൃത്ത്

വൈദികന്‍ ഡാനി കപ്പൂച്ചിന്റെ തിരക്കഥയില്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷന്‍ ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി യാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു വൈദികനെ കേന്ദ്ര കഥാപാത്രമായി കഥ പറയുന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് സൈജു വില്‍സണ്‍ ആണ്. ലിയോണി ലിഷോയി ആണ് നായിക.ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളി ആയിരുന്നു ലോക്കേഷന്‍.

മലയാള സിനിമയില്‍ തന്നെ ആദ്യമായാണ് ഒര് പുരോഹിതന്‍ തിരക്കഥയെഴുതുന്ന ചിത്രം ഉണ്ടാകുന്നത്.
ഇതേചോദ്യത്തോട് തിരക്കഥയൊരുക്കിയ ഫാ.ഡാനി പറയുന്ന മറുപടി ഇങ്ങനെ

കയ്യില്‍ കിട്ടുന്ന എന്തും കുടിക്കുന്നവരോട് ചെത്തി ഇറക്കിയ പുതിയ കള്ള് കുടിക്കാന്‍ പറയുന്ന സുവിശേഷമാണ് അയാളുടേത്. ചീട്ടുകളിക്കാരോട് കളിയില്‍ കള്ളക്കളി എടുക്കരുതെന്ന് പറയുന്ന സുവിശേഷം. വരയന്‍ അത്തരമൊരു സിനിമയും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും ഫാദര്‍ ചോദിക്കുന്നു. സിനിമ മെയ് 20 നു തിയറ്ററുകളില്‍ എത്തും.

സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വൈദിക കഥാപാത്രത്തെ പ്രണയിക്കുന്ന ലിയോണയുടെ നായിക കഥാപാത്രവും ഇരുവര്‍ക്കുമിടയിലെ പ്രണയമുഹൂര്‍ത്തങ്ങളും നൃത്തവും എല്ലാം ഒരു സ്വപ്നം പോലെ മനോഹരമായ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന വീഡിയോ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. സിജു ആദ്യമായി പുരോഹിതന്റെ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹാസ്യത്തിന് വളരെ പ്രധാന്യമുള്ള ചിത്രത്തില്‍ ആക്ഷനും കുടുംബ ബന്ധങ്ങള്‍ക്കും വൈകാരികതക്കും ഒക്കെ ശക്തമായ സ്ഥാനം നല്‍കിയിരിക്കുന്നു.

മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈഗര്‍’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റിംങ്: ജോണ്‍കുട്ടി, സംഗീതം: പ്രകാശ് അലക്സ്, ഗാനരചന: ബി.കെ. ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍: വിഘ്നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്സ്: വിപിന്‍ നായര്‍, പ്രോജക്റ്റ് ഡിസൈന്‍: ജോജി ജോസഫ്, ആര്‍ട്ട്: നാഥന്‍ മണ്ണൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സിനൂപ് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണ കുമാര്‍, സംഘട്ടനം: ആല്‍വിന്‍ അലക്സ്, കൊറിയോഗ്രഫി: സി പ്രസന്ന സുജിത്ത്, ചാനല്‍ പ്രമോഷന്‍: മഞ്ജു ഗോപിനാഥ്, പി.ആര്‍.ഒ: ദിനേശ് എ.സ്, മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.

Latest Stories

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"