അജ്ഞാതന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; ബിഗ് ബോസ്സ് താരത്തിനെതിരെ നടി രംഗത്ത്

തനിക്ക് സംഭവിച്ച ദുരനുഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ് തമിഴ് നടിയും അവതാരികയുമായ വനിത വിജയകുമാർ. ബിഗ് ബോസിലെ ഒരു താരത്തിന്റെ ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ തന്നെ അടിച്ചെന്നും മുഖം മുറിഞ്ഞ് ചോര വരുന്ന അവസ്ഥയിലാണെന്നും ഫോട്ടോ സഹിതം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് വനിത വിജയകുമാര്‍.

“ഞാൻ ക്രൂരമായി ഞാന്‍ ആക്രമിക്കപ്പെട്ടു. അദ്ദേഹം ആരാണെന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളു. ബിഗ് ബോസ് താരം പ്രദീപ് ആന്റണിയുടെ ആരാധകനാണെന്ന് പറഞ്ഞായിരുന്നു ആക്രമണം.

സഹമത്സരാര്‍ഥികളോട് മോശമായി പെരുമാറിയതിനെ ചൊല്ലി പ്രദീപ് ആന്റണിയ്ക്ക് റെഡ് കാര്‍ഡ് കൊടുത്ത് കമല്‍ ഹാസന്‍ പുറത്താക്കിയിരുന്നു. ബിഗ് ബോസ് തമിഴ് ഏഴാം സീസണിനെ പറ്റിയുള്ള എന്റെ റിവ്യൂ കഴിഞ്ഞതിന് ശേഷം ഡിന്നര്‍ കഴിക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍. ശേഷം എന്റെ സഹോദരി സൗമ്യയുടെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ എടുക്കാന്‍ വരുമ്പോള്‍ ഇരുട്ടില്‍ നിന്നും ഒരാള്‍ കടന്ന് വന്നു. എന്നിട്ട് ചുവപ്പ് കാര്‍ഡ് കൊടുപ്പിച്ചു അല്ലേ എന്ന് പറഞ്ഞു.

നിന്റെ സപ്പോര്‍ട്ടും അതിലുണ്ടെന്ന് പറഞ്ഞ് എന്റെ മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ട് ഓടി പോയി. എനിക്ക് വലിയ വേദനയാണ് തോന്നിയത്. മാത്രമല്ല മുഖത്ത് നിന്നും ചോര വന്നതോടെ ഞാന്‍ അലറി കരഞ്ഞ് പോയി. അര്‍ദ്ധരാത്രി ഒരു മണി സമയമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ചുറ്റിനും ആരും ഉണ്ടയിരുന്നില്ല.

ഉടനെ ഞാനെന്റെ സഹോദരിയെ വിളിച്ചു. പോലീസില്‍ പരാതിപ്പെടാനാണ് അവള്‍ പറഞ്ഞത്. പക്ഷേ അവരുടെ രീതികളില്‍ എനിക്ക് വിശ്വസമില്ലാത്തത് കൊണ്ട് പരാതി കൊടുത്തില്ല.
ശേഷം ഫസ്റ്റ് എയിഡ് എടുത്തതിന് ശേഷം ഞാന്‍ വീട്ടിലേക്ക് പോന്നു. എന്നെ ആക്രമിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഒരു ഭ്രാന്തനെ പോലെയുള്ള അയാളുടെ ചിരി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങി കേള്‍ക്കുകയാണ്.

ശാരീരികമായി സുഖമില്ലാത്തതിനാല്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന എല്ലാത്തില്‍ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുകയാണ്. ഈ അവസ്ഥയില്‍ സ്‌ക്രീനിന് മുന്നില്‍ വരാന്‍ സാധിക്കില്ല. ഇങ്ങനെ കുഴപ്പക്കാരനായ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് അപകടം ഒരടി അകലെയാണ്” എന്നാണ് വനിത വിജയകുമാർ പറഞ്ഞത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്