'നയന്‍താര പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല'; വീണ്ടും വിവാദത്തിലായി വനിത വിജയകുമാര്‍

മൂന്നാം വിവാഹത്തെ തുടര്‍ന്ന് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ലൈവ് അഭിമുഖത്തിനിടെ നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണനെയും വനിത ചീത്ത വിളിച്ചിരുന്നു.

ഈ വിവാദങ്ങളിലേക്ക് നയന്‍താരയുടെയും പ്രഭുദേവയുടെയും പേരുകളും കൂടി ചേര്‍ത്തിരിക്കുകയാണ് വനിത. ലക്ഷ്മി നാരയണന്‍, കസ്തൂരി ശങ്കര്‍ എന്നിവരെ ടാഗ് ചെയ്താണ് വനിത ട്വീറ്റ് ചെയ്തിരിക്കുന്നത്.

“”ലക്ഷ്മി നാരയണന്‍, കസ്തൂരി ശങ്കര്‍, അങ്ങനെയെങ്കില്‍ പ്രഭു ദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീ… അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് ശബ്ദിച്ചില്ല”” എന്നാണ് വനിത ട്വീറ്റ് ചെയ്തത്.

നയന്‍താരയുടെ ആരാധകര്‍ രംഗത്തെത്തിയതോടെ ഈ ട്വീറ്റ് വനിത നീക്കം ചെയ്തു. ഇക്കാര്യങ്ങളിലേക്ക് അനാവശ്യമായി നയന്‍താരയെ വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം