'വലിമൈ' ക്ലൈമാക്‌സ് ജാക്കി ചാന്‍ ചിത്രത്തിന്റെ കോപ്പി! വീഡിയോ

അജിത്ത് ചിത്രം ‘വലിമൈ’യുടെ ക്ലൈമാക്‌സ് ജാക്കി ചാന്റെ ‘ന്യു പൊലീസ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ കോപ്പിയെന്ന് സോഷ്യല്‍ മീഡിയ. വലിമൈയുടെയും ന്യൂ പൊലീസ് സ്റ്റോറിയുടെയും ക്ലൈമാക്‌സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഫെബ്രുവരി 24ന് ആണ് വിലമൈ തിയേറ്ററുകളിലെത്തിയത്. 127 കോടിയാണ് ഇതുവരെ ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത്. തമിഴ് നാട്ടില്‍ മാത്രം 76 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനായി. മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് അജിത് കുമാര്‍ എത്തുന്നത്. ചെന്നൈ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനൊരു അറുതി വരുത്താനുള്ള പൊലീസിന്റെ ശ്രമങ്ങളുമാണ് സിനിമ പറയുന്നത്.

ചിത്രത്തിലെ ബൈക്ക് സ്്റ്റണ്ടുകളും കാര്‍ റേസിംഗ് സീനുകളും ഞെട്ടിപ്പിച്ചു എന്നാണ പ്രേക്ഷകര്‍ പറയുന്നത്. 2004ല്‍ ആണ് ജാക്കി ചാന്‍ ചിത്രം ന്യൂ പൊലീസ് സ്റ്റോറി പുറത്തിറങ്ങിയത്. ചേസിംഗും ഫയറിംഗും ഒക്കെയുള്ള ത്രില്ലര്‍ ചിത്രമാണ്. ഒരു റോബറിയും അതിന് പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ