ഇനി മറ്റൊരു ചോയിസില്ല..; മോഹന്‍ലാലിനൊപ്പം ശ്രീകുമാര്‍, വീഡിയോ ഗ്ലിംപ്‌സ് പുറത്ത്

വി.എ ശ്രീകുമാറിന്റെ ക്യാമറയ്ക്ക് മുന്നില്‍ വീണ്ടുമെത്തി മോഹന്‍ലാല്‍. താരം അഭിനയിക്കുന്ന പുതിയ പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ ആണ്. ”ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം” എന്ന കുറിപ്പ് പങ്കുവച്ച് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം നേരത്തെ ശ്രീകുമാര്‍ പങ്കുവച്ചിരുന്നു.

ഈ പരസ്യത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ് എന്നാണ് വിവരം. ഒരു വീഡിയോയുടെ ചെറിയൊരു ഗ്ലിംപ്‌സ് ആണ് ശ്രീകുമാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഇനി മറ്റൊരു ചോയിസില്ല’ എന്ന് പറഞ്ഞ് മോഹന്‍ലാലിന് നേരെ തോക്കു ചൂണ്ടുന്ന യുവതിയാണ് വീഡിയോ ഗ്ലിംപ്‌സില്‍ ഉള്ളത്.

നിരവധി പേരാണ് വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത് എന്ന കാര്യം നേരത്തെ ശ്രീകുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഒടിയന്റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യ ചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുമ്പേ പരസ്യ മേഖലയില്‍ സജീവമാണ് വി.എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.

ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ഒടിയന്‍. ഇതിന് ശേഷം മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രം ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ‘മിഷന്‍ കൊങ്കണ്‍’ എന്ന് പേരിട്ട ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി