ഉര്‍വശിയുടെ 700-ാം ചിത്രം പ്രിയദര്‍ശനൊപ്പം; 'അപ്പാത്ത' തിയേറ്ററുകളില്‍ എത്തില്ല, ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കരിയറിലെ 700-ാം ചിത്രുമായി നടി ഉര്‍വശി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്താ’ ആണ് ഉര്‍വശിയുടെ 700-ാം ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂലൈ 29ന് ജിയോ സിനിമ പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്. ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവര്‍ മകനെ വളര്‍ത്തുകയും അതേസമയം തന്നെ തന്റെ ബിസിനസ്സില്‍ പ്രശസ്തി നേടുകയും ചെയ്യുന്നു.

അപ്പത്തായ്ക്ക് ജീവിതത്തില്‍ ആകെ ഭയമുള്ളത് നായ്ക്കളോടാണ്. തന്നെ പിരിഞ്ഞ് നഗരത്തില്‍ താമസമാക്കിയ മകന്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ വീട്ടിലെ നായയെ നോക്കാന്‍ അമ്മയെ ഏല്‍പ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന.

നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒ.ടി.ടിയിലേയ്ക്ക് മാറ്റുകയായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ‘മിഥുനം’ സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പാത്ത. 700-ാമത് സിനിമ ആയതിനാല്‍ അപ്പാത്തയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട് എന്നാണ് ഉര്‍വശി പറയുന്നത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്