ഇന്ത്യ-പാക് മത്സരത്തിനിടെ 24 കാരറ്റ് സ്വർണ ഐഫോൺ നഷ്ടപ്പെട്ടു; കണ്ടെത്താൻ അഭ്യർത്ഥനയുമായി നടി ഉർവശി റൗട്ടേല

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ നടി ഉർവശി റൗട്ടേലയുടെ 24 കാരറ്റ് സ്വർണ ഐഫോൺ നഷ്ടപ്പെട്ടു. ഫോൺ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉർവശി റൗട്ടേലയുടെ പോസ്റ്റിന് പിന്നാലെ അഹമ്മദാബാദ് പോലീസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അഹമ്മദാബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം അരങ്ങേറിയത്.

24 കാരറ്റ് യഥാർത്ഥ സ്വർണംകൊണ്ടുള്ള ഐ ഫോൺ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിവരമറിയിക്കുക എന്നാണ് ഉർവശി റൗട്ടേല പങ്കുവെച്ചത്. നിരവധി പ്രമുഖർ കഴിഞ്ഞ ദിവസം മത്സരം കാണാൻ എത്തിയിരുന്നു.

ഒരു ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ ദിവസം കളി കാണാൻ എത്തിയത്. മത്സരത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ