ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്! അപകടം ബാലയ്യയുടെ സിനിമാ സെറ്റില്‍

നന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതരമായ പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഫ്രീ പ്രെസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഉര്‍വശി റൗട്ടേല അപകടത്തില്‍പ്പെട്ടത്. അപകട വിവരം ഉര്‍വശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉര്‍വശിക്ക് നല്‍കി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്.

ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍ബികെ 109. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റും ശ്രീകര സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, ഉര്‍വശിയുടെ അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡില്‍ എത്തിയ താരമാണ് ഉര്‍വശി. സിംഗ് സാബ് ദ ഗ്രേറ്റ് ആണ് ആദ്യ സിനിമ. നിരവധി ഹിറ്റ് ആല്‍ബങ്ങളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണയ്‌ക്കൊപ്പം രണ്ടാമത്തെ ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. ബാലയ്യയുടെ വാള്‍ട്ടയര്‍ വീരയ്യ ചിത്രത്തില്‍ ഉര്‍വശി അഭിനയിച്ചിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ