വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ ഉര്‍വ്വശിയും ശോഭനയും; വന്‍ താരനിരയുമായി ദുല്‍ഖര്‍ ചിത്രം

വന്‍ താരനിരയുമായി കന്നി സംരംഭം വ്യത്യസ്തമാക്കാന്‍ ഒരുങ്ങുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നീ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തില്‍ നടി ഉര്‍വ്വശിയും. ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ഉര്‍വ്വശി എത്തുന്നത്.

കഴിഞ്ഞ ദിവസം ഉര്‍വ്വശി ഷൂട്ടിങ്ങിനെത്തിയ വീഡിയോ അനൂപ് സത്യന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. “അച്ചുവിന്റെ അമ്മ” എന്ന ചിത്രത്തിലെ ഗാനം പ്ലേ ചെയ്താണ് ഉര്‍വ്വശിയെ ടീം സ്വീകരിച്ചത്. 1987ല്‍ “നാല്‍ക്കവല” എന്ന ചിത്രത്തിലാണ് ഉര്‍വ്വശിയും ശോഭനയും ഒന്നിച്ച് സ്‌ക്രീനിലെത്തിയത്.

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. അല്‍ഫോന്‍സ് സംഗീതം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്