'ഉപ്പും മുളകും ഞാന്‍ സ്ഥിരമായി കാണാറുണ്ട്'

ഫ്ളവേഴ്സ് ചാനലിലെ കോമഡി സീരിയലായ ഉപ്പും മുളകും താന്‍ സ്ഥിരമായി കാണാറുണ്ടെന്ന് മമ്മൂട്ടി. സീരിയല്‍ താരം ബിജു സോപാനമാണ് ഈ സീരിയലിലെ നായകന്‍
.അദ്ദേഹം തന്നെയാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞതായി അറിയിച്ചത്.

മമ്മുക്കയുടെ സഹചാരി ജോര്‍ജേട്ടന്‍ വഴി തന്നെ അദ്ദേഹം തിരക്കി. അങ്ങനെ താന്‍ അദ്ദേഹത്തെ കാണാന്‍ പോകുകയും ചെയ്തു. മമ്മുക്കയുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ബിജു പറഞ്ഞു.

മറ്റു സീരിയല്‍ നടന്മാരില്‍ നിന്ന് വ്യത്യസ്തനായ ബിജു സ്വാഭാവിക നര്‍മ്മം കൊണ്ടാണ് നമ്മെ കിഴക്കടക്കിയത്. ബാലു എന്ന കുട്ടിക്കളി ഉള്ള കഥാപാത്രം കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ്. ഒരു പക്ഷേ ഇപ്പോള്‍ നിലവിലുള്ള സീരിയലുകളില്‍ ഏറ്റുവും ജനപ്രിയമായ സീരിയല്‍ ആണ് ഉപ്പും മുളകും. ഏറെ ആരാധകര്‍ ഉണ്ട് ഈ മിനിസ്‌ക്രീന്‍ താരത്തിന്.

എന്നാല്‍ ഏറെ ആരാധകരുള്ള ബിജു സോപാനം എന്ന ഈ മിനിസ്‌ക്രീന്‍ താരത്തിന്റെ ഇഷ്ട നടന്‍ നമ്മുടെ മമ്മുക്കയാണ്. കാവാലം നാടക കളരിയുടെ വിശാലതയില്‍ നിന്ന് മലയാളികളുടെ മിനിസ്‌ക്രീനിലേക്ക് വന്ന ബിജു സോപാനം ആദ്യ അഭിനയിച്ച ചിത്രം മമ്മുക്കയുടെ രാജമാണിക്യം ആയിരുന്നു.

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ