'ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലം, വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്'; കലാഭവൻ നവാസിന്റെ മക്കൾ

മലയാളികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത മരണമായിരുന്നു നടൻ കലാഭവൻ നവാസിന്റേത്. ഹൃദയാഘാതം മൂലമായിരുന്നു നടന്റെ മരണം. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവാസിന്റെ മരണത്തിന് പിന്നാലെ മക്കൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ നവാസിന്റെ അവസാന സിനിമകളെപ്പറ്റി സംസാരിക്കുകയാണ് മക്കൾ.

വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് “TIKITAKA യും” “പ്രകമ്പനവും” എന്ന് മക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ സിനിമകളിൽ വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നുവെന്നും അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നുവെന്നും മക്കൾ കുറിച്ചു.

വാപ്പിച്ചിയുടെ രണ്ട് സിനിമയും വിജയിക്കുമെന്നും വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് തങ്ങളുടെ വലിയ ആഗ്രഹം ആണ് എന്നും മക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണമെന്നും വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണെന്നും കുറിപ്പിലുണ്ട്. അതേസമയം ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും നവാസിന്റെ ഫേസ്ബുക്ക് പേജിൽ മക്കൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയരേ,
വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് “TIKITAKA യും” “പ്രകമ്പനവും”.
TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു.
Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്‌!!
“ഈ സിനിമയുടെ 𝐌𝐚𝐤𝐢𝐧𝐠 𝐒𝐮𝐩𝐞𝐫 ആണ്”, അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു.
ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്…….
പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ – കോമഡി മൂവി ആണ്.
“രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് “.
രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്.
ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്🙏🏻🙏🏻🙏🏻

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്