'ഉടുമ്പ്' 200ല്‍ അധികം തിയേറ്ററുകളില്‍ എത്തും; റിലീസ് പൂജ അവധിക്ക്

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ‘ഉടുമ്പ്’ തിയേറ്ററുകളിലേക്ക്. സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ്. തിയേറ്ററുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് സര്‍ക്കാര്‍ സൂചന നല്‍കിയ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്പ് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്.

200ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. 24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍.എം ബാദുഷ, എല്‍ദോ ടി.ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

മോളിവുഡില്‍ ആദ്യമായി റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിംഗ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. പി.ആര്‍.ഒ- പി ശിവപ്രസാദ്, സുനിത സുനില്‍.

May be an image of motorcycle and text

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ