വേറിട്ട ഹെയര്‍ സ്‌റ്റൈലില്‍ ടൊവീനോ തോമസ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ലുക്ക്

ടൊവീനോ ചിത്രം കല്‍ക്കിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഓഗസ്റ്റ് 8ന് തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി താരത്തിന്റെ ഒരു ഹെയര്‍ സ്‌റ്റൈല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. ഇതുവരെ ടൊവീനോ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഈ ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചാണ ആരാധകരുടെ സംസാരം.

സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കല്‍ക്കി.. “എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാകും “കല്‍ക്കി”. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Latest Stories

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും

'ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്, ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ'; അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് കെ മുരളീധരൻ

ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മർദ്ദനം

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നു; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

WOMEN'S T20 WORLD CUP: ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പാകിസ്താനെ കറക്കി വീഴ്ത്തി ഇന്ത്യ; ജയം 64 റൺസിന്‌

ഗോൾമഴയിൽ മുങ്ങി കുറസാവോ; 7-1 ന് ജർമനിക്ക് ജയം

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും