കട്ടും വെട്ടും മാറ്റങ്ങളുമില്ല; 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ് നടത്തിയത് ഇക്കാരണത്താല്‍, വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

‘നരിവേട്ട’ സിനിമയ്ക്ക് റീ സെന്‍സറിങ് എന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി നിര്‍മ്മാതാക്കള്‍. ചിത്രം റീ സെന്‍സറിങ്ങിന് വിധേയമാകുന്നുണ്ടെങ്കിലും നരിവേട്ടയിലെ രംഗങ്ങളൊന്നും വെട്ടുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. റാപ്പര്‍ വേടന്‍ ആലപിച്ച ‘വാടാ വേടാ’ എന്ന ഗാനം ഉള്‍പ്പെടുത്തിയതിന് മാത്രമാണ് റീ സെന്‍സര്‍ നടത്തിയിട്ടുള്ളത് എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കം മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ റീ സെന്‍സറിങ്ങിലേക്ക് പോകുന്നുവെന്ന വാര്‍ത്ത എത്തിയത്. അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം 15 കോടിയിലേറെ കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവച്ചത്. സുരാജ് വെഞ്ഞാറമ്മൂടും തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

അതേസമയം, വാടാ വേടാ എന്ന പ്രൊമോ ഗാനം ഇന്നലെ മുതല്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. സിനിമയുടെ റിലീസിന് മുന്നേ യൂട്യൂബില്‍ എത്തിയ ഗാനം വൈറലാവുകയും ചെയ്തിട്ടുണ്ട്. വേടന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയും വേടനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികള്‍. വേടന്‍ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളില്‍ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍