'ഫീല്‍ ബാഡ് ഫിലിം ഓഫ് ദ ഇയര്‍'; കിടിലന്‍ ആക്ഷന്‍ 0രംഗങ്ങളുമായി 'കള' ട്രെയ്‌ലര്‍

ടൊവിനോ തോമസ് നായകനാകുന്ന “കള” ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധേയം. “”ഫീല്‍ ബാഡ് ഫിലിം ഓഫ് ദ ഇയര്‍”” എന്ന ടാഗ്‌ലൈനോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.

ടൊവിനോയുടെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളിലൊന്നാകും ഇത്. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോയ്ക്ക് പരിക്കേറ്റിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗിനെത്തിയത്.

രോഹിത്തിനൊപ്പം യദു പുഷ്പാകരനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജി എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന ടൊവിനോ ചിത്രമാണ് “കള”. ഫോറന്‍സിക് ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ടെലിവിഷനില്‍ റിലീസ് ചെയ്യുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ