ടിക് ടോക്ക് നിരോധിച്ച വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും കണ്ട് രസിക്കുക: സന്തോഷ് പണ്ഡിറ്റ്

ചൈനീസ് ആപ്പായ ടിക്ക് ടോക്ക് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പൂര്‍ണമായി നിരോധിച്ചിരുന്നു. ഒരു നേരമ്പോക്കിലും ഉപരി സന്തോഷത്തിനും വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ കാത്തു നിന്നവരും താരമായവരും ഏറെ നിരാശയോടെയാണ് ഈ വാര്‍ത്തയെ സ്വീകരിച്ചത്. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ടിക് ടോക്ക് കാരണമാകുന്നതായുള്ള പരാതിയിന്മേലാണ് ഇന്ത്യയില്‍ ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇപ്പോഴിതാ ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്നവര്‍ക്കായി സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട് രസിക്കുക. അതോടെ നിരോധിച്ച വിഷമം പോയി കിട്ടുമെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

മക്കളേ..
അങ്ങനെ ടിക്-ടോക്ക് Google നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം Miss use ചെയ്തു അഥവാ ചെയ്യുന്നു, ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചില൪ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാ൯ പലരും ശ്രമിക്കാറില്ല. ഏതായാലും ടീക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില് നില്കുന്നവര് എന്ടെ പാട്ടുകളും, വീഡിയോകളും YouTube ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..

(വാല് കഷ്ണം.. പണ്ഡിറ്റീന്ടെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്.)

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും.)

https://www.facebook.com/santhoshpandit/posts/2343007495753497?__xts__[0]=68.ARC3QOnWgTszKYo7lwjgIr1dbJhJkjvtBlwUeEnv-KPFpQC7hnVwsaaUi2on2LlDrlgtseOFUt63T1H6tchMTFGKPQfA03KUFESDZ2SIA_VLxnC6ozOqwNDEGDwEmmWPiKbkCxDuZLdnKiRUKgG0fyADq-7obIpDkfJPQ7ictPqNoKomwFmO4sxCp-Z_ag7qmO0auH-gigRQXH85-IxL0mNgl23AaFZY_4Le1NVAQyMmjPIP4X6tJKjzAwFGMe3xSZGRUIdQW1FrTx-PG_kYy0Lu24IEV49JBuCY2SIxpOxVEWqZXrY5XQn69KMn657lk4axCPTz-ARwop02byzm0-RVEA&__tn__=-R

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി