ടൈഗർ കാ ഹുക്കും; മുത്തുവേൽ പാണ്ഡ്യൻ വീണ്ടുമെത്തുന്നു; രണ്ടാം ഭാഗത്തിന് 55 കോടി അഡ്വാൻസ് വാങ്ങി നെൽസൺ; വില്ലനായി മമ്മൂട്ടി?

തെന്നിന്ത്യൻ ബോക്സ്ഓഫീസ് അടക്കി ഭരിച്ച മുത്തുവേൽ പാണ്ഡ്യനായി സൂപ്പർ സ്റ്റാർ രജനികാന്ത് വീണ്ടുമെത്തുന്നു. ‘ജയിലർ’ ഒന്നാം ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ‘ജയിലർ 2’ എന്ന ചിത്രത്തിനായി നെൽസൺ ദിലീപ് കുമാർ നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന്റെ കയ്യിൽ  നിന്നും 55 കോടി രൂപ അഡ്വാൻസായി കൈപ്പറ്റി എന്നാണ് തമിഴ്  സിനിമയിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അനിരുദ്ധ് രവിചന്ദർ തന്നെയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം  ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ നൂറ്റിയെഴുപതാം ചിത്രവും ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രങ്ത്തിനും  ശേഷമായിരിക്കും  ‘ജയിലർ 2’ ന്റെ ഔദ്യോഗിക പ്രഖ്യാപനം   ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേ സമയം ചിത്രത്തിൽ വില്ലനായി മലയാളത്തിൽ നിന്നും മമ്മൂട്ടിയാണ് വരുന്നതെന്നും പറയുന്നുണ്ട്.  ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതാണ്.

ബോക്സ്ഓഫീസിൽ ഗംഭീര വിജയമാണ് ജയിലർ  കൈവരിച്ചിരുന്നത്. വിജയത്തിന് പിന്നാലെ ചിത്രത്തിന് എന്തായാലും രണ്ടാം ഭാഗം ഉണ്ടാവുമെന്ന് നെൽസൺ സൂചിപ്പിച്ചിരുന്നു. എന്തായാലും രജനിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ‘ജയിലർ 2’ കൂടി എത്തുമ്പോൾ വളരെ ആവേശത്തിലാണ്  ആരാധകലോകം.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍