'അടുത്ത കൊല്ലം ശബരിമലക്ക് പോണോന്നെല്ലം വിചാരിക്ക്ന്ന്ണ്ട്'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ ട്രെയ്‌ലര്‍

ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘തിങ്കളാഴ്ച നിശ്ചയം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ചിത്രം ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പുഷ്‌കര്‍ ഫിലിംസിന്റെ ബാന്നറില്‍ പുഷ്‌കര മല്ലികാര്‍ജ്ജുനയ്യ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനഘ നാരായണന്‍, ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പ്പിത് ഹെഗ്ഡെ, മനോജ് കെ.യു, രഞ്ജി കന്‍കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്ന സ്ഥലത്താണ് ചിത്രത്തിലെ കഥ നടക്കുന്നത്.

വ്യത്യസ്തമായ ഭാഷ കൊണ്ടും അവതരണം കൊണ്ടും ട്രൈലര്‍ ശ്രദ്ധ നേടുകയാണ്. സെന്ന ഹെഗ്ഡെയും ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണം. എഡിറ്റര്‍ ഹരിലാല്‍ കെ രാജീവ്. നിധീഷ് നാടേരിയുടെയും വിനായക് ശശികുമാറിന്റെയും വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദ് ആണ്.

വിനോദ് ദിവാകര്‍-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ക്രീയേറ്റീവ് ഡയറക്ടര്‍-രാജേഷ് മാധവന്‍, സൗണ്ട്-നിക്‌സണ്‍ ജോര്‍ജ്, കലാസംവിധാനം-ഉല്ലാസ് ഹൈദൂര്‍. മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം-മനു മാധവന്‍. സതീഷ് കുമാര്‍-കൊറിയോഗ്രാഫി, ഡിഐ-ആക്ഷന്‍ ഫ്രെയിംസ് മീഡിയ, വിഎഫ്എക്‌സ്-റാന്‍സ് വിഎഫ്എക്‌സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്-അമൃത് ശങ്കര്‍, ആദര്‍ശ് ജോസഫ് ചെറിയാന്‍.

സ്റ്റില്‍സ്-ബിജിത് ധര്‍മടം, ഡിസൈന്‍സ്-അഭിലാഷ് ചാക്കോ, സബ്ടൈറ്റില്‍സ്-സൗമ്യ വിദ്യാധര്‍, അനൂപ് വി ശൈലജ-ചീഫ് അസ്സോസിയേറ്റ് ഛായാഗ്രാഹകന്‍, അഡിഷണല്‍ സ്‌ക്രീന്‍പ്ലേ-ഫഹദ് നന്ദു, വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, അര്‍ജുന്‍ ബി, ഗണേഷ് വസിഷ്ഠ, ഗോകുല്‍നാഥ് എം-അസിസ്റ്റന്റ് ഡയറക്ടര്‍സ്. അലങ്കാര്‍ പാണ്ഡ്യന്‍സ് ഇന്‍വെനിയോ ഒറിജിന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ