എന്റെ മുന്നില്‍ വെച്ച് അവര്‍ ചുംബിച്ചു: സീരിയല്‍ നടിയ്ക്കും ഭര്‍ത്താവിനുമെതിരെ ആരോപണങ്ങളുമായി നടി ദിവ്യ

ഭര്‍ത്താവിനെതിരെയുള്ള നടി ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. നടന്‍ അര്‍ണവുമായുള്ള ദാമ്പത്യത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് തല്ലിയെന്നു ആരോപിച്ചു ദിവ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ, തന്റെ ഭര്‍ത്താവ് മറ്റൊരു സീരിയില്‍ നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോള്‍ ഇവരെ ഒരു റൂമില്‍ കണ്ടെന്നുമാണ് ദിവ്യയുടെ ആരോപണം.

അര്‍ണവിന് വേണ്ടി താന്‍ മതം മാറിയെന്നും ഇപ്പോള്‍ സ്വന്തം മതത്തില്‍ പെട്ട പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നോട് അര്‍ണവ് അകലം കാണിക്കുകയാണെന്നും പറഞ്ഞ ദിവ്യ സീരിയല്‍ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഈ പെണ്‍കുട്ടി തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നും തന്റെ മുന്നില്‍ വെച്ച് അര്‍ണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു. ഈ സമയത്ത് അര്‍ണവ് മറുത്തൊന്നും പറഞ്ഞില്ലെന്നും ദിവ്യ പറയുന്നു. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദിവ്യ അര്‍ണവിനെ വിവാഹം ചെയ്തത്. ഇതിനായി താരം ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്