ഡല്‍ഹിക്കു പിന്നാലെ ഹരിയാനയും; സിനിമാ തിയേറ്ററുകള്‍ വീണ്ടും അടയ്ക്കുന്നു

വീണ്ടും കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും അടച്ചിടാന്‍ ഔദ്യോഗിക ഉത്തരവ് നല്‍കി.

ജനുവരി 2 മുതല്‍ 12 വരെയാണ് ഹരിയാന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ്. മുമ്പ്, കോവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഡല്‍ഹിയിലെ തിയേറ്ററുകളുടെ അടച്ചുപൂട്ടല്‍ സിനിമ വ്യവസായത്തിന്റെ ബാധിച്ചിട്ടുണ്ട്. തിയേറ്ററുകള്‍ പൂട്ടിയ കാരണം പ്രദര്‍ശനത്തിനെത്താനിരുന്ന രണ്ട് പ്രധാന സിനിമകള്‍ മാറ്റിവെച്ചിരുന്നു. അതിലൊന്ന് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ആക്ഷന്‍ ചിത്രമായ ‘ആര്‍ ആര്‍ ആര്‍’ ആണ്.

‘ആര്‍ ആര്‍ ആര്‍’ റിലീസ് വൈകും എന്ന വാര്‍ത്ത രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് വന്നത്. സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു റിലീസ് തിയതി മാറ്റിവെയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധന കാരണം വൈകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആര്‍ ആര്‍ ആര്‍’. ഇതിനു മുമ്പ്, ഷാഹിദ് കപൂര്‍ അഭിനയിച്ച ‘ജേഴ്സി’ റിലീസ് ചെയ്യാനിരിക്കവേ ആണ് തിയതി നീട്ടിയിരുന്നു.

Latest Stories

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു