ബോക്‌സോഫീസില്‍ കുതിച്ച് 'കേരള സ്റ്റോറി', ചൊവ്വാഴ്ച റെക്കോഡിട്ട് ചിത്രം; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

സിനിമയുടെ ജയ പരാജയങ്ങള്‍ പലപ്പോഴും വിവാദങ്ങളെ അടിസ്ഥാനമാക്കിയും വിലയിരുത്തപ്പെടാറുണ്ട്. ‘ദ കേരള സ്റ്റോറി’യുടെ വിജയവും വിവാദങ്ങളും തമ്മില്‍ വലിയൊരു ബന്ധമുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ക്ക് തന്നെ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പല സംഘടനകളും മുന്നോട്ട് വന്നിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍, മെയ് 5ന് സിനിമ തിയേറ്ററില്‍ എത്തിയപ്പോഴും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടാണ് സിനിമ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നത്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 50 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ് സിനിമ.

ചൊവ്വാഴ്ച മാത്രം ചിത്രം നേടിയത് 11 കോടി കളക്ഷന്‍ ആണ്. ഇതോടെ 56.72 കോടി കളക്ഷന്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ 8.03 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഞായറാഴ്ച മാത്രം 16.40 കോടി രൂപ ചിത്രം നേടിയിരുന്നു. വിവാദ ചിത്രമായ ‘കശ്മീര്‍ ഫയല്‍സി’നേക്കാള്‍ വേഗത്തിലാണ് കേരള സ്റ്റോറി ബോക്‌സോഫീസില്‍ കുതിച്ചു കൊണ്ടിരിക്കുന്നത്.

18 കോടിയായിരുന്നു ആദ്യ ചൊവ്വാഴ്ച കശ്മീര്‍ ഫയല്‍സ് നേടിയത്. അതേസമയം, തമിഴ്‌നാട്ടിലും ബംഗാളിലും കശ്മീര്‍ ഫയല്‍സ് നിരോധിച്ചിരുന്നു. കേരളത്തില്‍ വിരലിലെണ്ണാവുന്ന ഷോകള്‍ മാത്രമാണ് നടക്കുന്നത്. എങ്കിലും കളക്ഷനില്‍ ചിത്രം കുതിപ്പ് തുടരുകയാണ്.

സുദീപ്‌തോ സെന്‍ സംവിധാനം ചിത്രത്തില്‍ ആദാ ശര്‍മ്മയാണ് നായികയായത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറും എത്തിയത് മുതല്‍ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. 32000 ത്തോളം പേര്‍ കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സിനിമ പറയുന്നത്.

വിവാദങ്ങളെ തുടര്‍ന്ന് ഈ കണക്ക് പിന്നീട് മൂന്ന് എന്നാക്കി ട്രെയ്ലറിന്റെ ഡിസ്‌ക്രിപ്ക്ഷനില്‍ തിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ ചിത്രം നികുതിരഹിതമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലും ചിത്രം നികുതിരഹിതമാക്കിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്