'എനിക്ക് വളരാനും മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനം'; ദാമ്പത്യം അവസാനിപ്പിച്ച് കൊഹിനൂര്‍ നായിക അപര്‍ണ വിനോദ്‌

മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അപര്‍ണ വിനോദ്. ഞാന്‍ നിന്നോട് കൂടെയാണ് എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ അഭിനയത്തിലേക്ക് എത്തിയത്. 2015 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂരില്‍ നായികയായി എത്തി കയ്യടി നേടിയിരുന്നു.

No photo description available.

ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹ മോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അപര്‍ണ വിനോദ്. 2023 ലായിരുന്നു അപര്‍ണയുടെ വിവാഹം. കോഴിക്കോട് സ്വദേശിയായ റിനില്‍ രാജുവായിരുന്നു ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അപര്‍ണ വിനോദ് തന്റെ വിവാഹ മോചന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമെന്നാണ് ദാമ്പത്യത്തെക്കുറിച്ച് അപര്‍ണ പറയുന്നത്. വൈകാരികമായി താന്‍ തളര്‍ന്നു പോയെന്നും താരം പറയുന്നു. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ആ തീരുമാനമെന്നും അപര്‍ണ വിനോദ് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

താരം പറയുന്നതിങ്ങനെ

”പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഫോളോവേഴ്‌സിനോടും. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടൊരു മാറ്റത്തിലൂടെ ഞാന്‍ കടന്നു പോവുകയാണെന്ന വിവരം നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചിച്ച ശേഷം എന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അത് ഒട്ടും എളുപ്പമുള്ളൊരു തീരുമാനമായിരുന്നില്ല. പക്ഷെ എനിക്ക് വളരാനും എന്റെ മുറിവുകള്‍ ഉണങ്ങാനും അതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികമായി തളര്‍ത്തുകയും ചെയ്ത ഘട്ടമായിരുന്നു വിവാഹം. അതിനാല്‍ ആ അധ്യായം ഞാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മുന്നോട്ട് പോവുകയാണ് ലക്ഷ്യം. ഈ സമയം എനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രതീക്ഷയോടേയും പോസിറ്റിവിറ്റിയോടേയും എന്തെന്ന് അറിയാത്ത മുന്നോട്ടുള്ള യാത്ര ഞാന്‍ ആശ്ലേഷിക്കുകയാണ്.”

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്