ഇന്ത്യൻ സിനിമയുടെ വിസ്മയമാവാൻ 'തങ്കലാൻ'; പാ രഞ്ജിത്ത്- ചിയാൻ വിക്രം ചിത്രം ട്രെയ്​ലർ പുറത്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്​ലർ പുറത്തുവിട്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്.

മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്