വിശാലും രാഷ്ട്രീയത്തിലേക്ക്; മത്സരിക്കുന്നത് ജയലളിതയുടെ മണ്ഡലത്തില്‍

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും കമല്‍ ഹാസനും രാഷ്ട്രീയത്തിലേക്ക് കടക്കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റൊരു താരം കൂടി രാഷട്രീയ പ്രവേശനം നടത്താന്‍ പോകുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആര്‍ കെ നഗര്‍ മണ്ഡലത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച നടക്കുന്നത്. ആര്‍ കെ നഗറില്‍ മത്സരിക്കാനൊരുങ്ങുകയാണ് തമിഴ് നടന്‍ വിശാല്‍ എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അഭിനേതാക്കളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയാണ് വിശാല്‍.

നേരത്തേ സാമൂഹ്യപ്രശ്നങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കി തന്റെ രാഷ്ട്രീയ പ്രവേശന സൂചന വിശാല്‍ നല്‍കിയിരുന്നു. വിശാല്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ഡിസംബര്‍ 17നാണ് ആര്‍ കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!