അഭ്യൂഹങ്ങള്‍ക്ക് വിരാമം; 'ദളപതി 65' ഒരുക്കുന്നത് ഹിറ്റ് സംവിധായകന്‍

വിജയ്‌യുടെ 64 മത് ചിത്രം മാസ്റ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോള്‍ വിജയ്‌യുടെ 65-ാമത് ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍. ചിത്രം ആരാണ് സംവിധാനം ചെയ്യുക എന്നതിനെ കുറിച്ചായിരുന്നു മുഖ്യമായും ആരാധകരുടെ ആകാംക്ഷ. ഇപ്പോഴിതാ അക്കാര്യത്തില്‍ ഒരു വ്യക്തത കൈവന്നിരിക്കുകയാണ്. എ.ആര്‍ മുരുഗദോസ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഏറ്റവും പുതിയ വിവരം.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും നാലാമതായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. വരുന്ന ഓഗസ്റ്റ് മാസത്തിന് ശേഷമായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക.

ബിഗില്‍ ഓഡിയോ ലോഞ്ച് സമയത്ത് വിജയ്-മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കും എന്ന സൂചന ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ തന്നിരുന്നു. മൂവരും ഒന്നിച്ച തുപ്പാക്കി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും ഇത് എന്നാണ് സന്തോഷ് അന്ന് ശിവന്‍ പറഞ്ഞത്. ഫിലിം ട്രാക്കര്‍ കൗശിക് ആണ് ദളപതി 65 സംബന്ധിച്ച വിവരം ട്വിറ്റര്‍ വഴി പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക വിവരം ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്