ഫേഷ്യല്‍ ചെയ്യാനെത്തി, അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയയാക്കി; ഒടുവില്‍ ഫലം ഇങ്ങനെയായെന്ന് നടി റൈസ

അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കി എന്ന ആരോപണവുമായി തമിഴ് നടി റൈസ വില്‍സന്‍. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഇടതു കണ്ണിന് താഴെ നീല നിറത്തില്‍ തടിപ്പ് വന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് റൈസ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടറുടെ പേരടക്കം പങ്കുവച്ചു കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി റൈസ ചിത്രം പങ്കുവച്ചിരിക്കുന്നത്.

“”ഇന്നലെ ഫേഷ്യല്‍ ട്രീറ്റ്മെന്റിനായി ഡോ. ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചു. എന്നെ നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണ് എന്നാണ് ജോലിക്കാര്‍ പറയുന്നത്”” എന്ന് റൈസ കുറിച്ചു.

ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി 2വിലൂടെയാണ് റൈസ വില്‍സന്‍ അഭിനയരംഗത്തേക്ക് എത്തിയത്. കാജോള്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് റൈസ വേഷമിട്ടത്. ബിഗ് ബോസ് തമിഴ് ആദ്യ സീസണില്‍ എത്തിയതോടെയാണ് റൈസ ശ്രദ്ധിക്കപ്പെട്ടത്.

ധ്രൂവ് വിക്രം നായകനായ ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലും റൈസ വേഷമിട്ടിട്ടുണ്ട്. പ്യാര്‍ പ്രേമ കാതല്‍, ധനുസു രാസി നെയാര്‍ഗലേ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. ദ ചെയ്‌സ്, ആലിസ്, കാതലിക്ക യാരുമില്ലൈ, എഫ്‌ഐആര്‍, ഹാഷ്ടാഗ് ലവ് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Latest Stories

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ