നീരുവെച്ച് വീര്‍ത്തിരിക്കുന്ന മുഖവും ചുണ്ടുകളും! ശ്രുതി ഹാസന് എന്തുപറ്റി?

ആരാധകരെ ഞെട്ടിച്ച് ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങള്‍. രോഗം വന്ന തരത്തിലുള്ള തന്റെ പുതിയ ചിത്രങ്ങളാണ് ശ്രുതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്.

”മികച്ച സെല്‍ഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്… ഫൈനല്‍ കട്ടില്‍ എത്താത്തവ ഇതാ.. ബാഡ് ഹെയര്‍ ഡെ, പനി, സൈനസ് മൂലം മുഖം വീര്‍ത്ത ദിവസം, ആര്‍ത്തവ വേദനയുള്ള ദിവസം… ഇവയും നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ കണ്ട് ശ്രുതിയുടെ ആരോഗ്യത്തെ കുറിച്ച് ആരാധകര്‍ ആശങ്ക പങ്കുവച്ചതോടെ കമന്റുകള്‍ക്ക് മറുപടിയുമായും ശ്രുതി രംഗത്തെത്തി. പേടിക്കേണ്ടതായി ഒന്നുമില്ല, കാര്യങ്ങള്‍ പഴയതു പോലെയായി എന്നാണ് ഒരു ആരാധികയുടെ കമന്റിന് മറുപടിയായി ശ്രുതി പറയുന്നത്.

അതേസമയം, ‘സലാര്‍’ ആണ് ശ്രുതിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ‘കെജിഎഫ് 2’വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത