'ഓ മൈ ഗോഡ്.. ഒരുപാട് ആശംസകള്‍ പ്രിയപ്പെട്ടവളേ..'; പാര്‍വതിയുടെ പോസ്റ്റ് ഏറ്റെടുത്ത് നടി സ്വര ഭാസ്‌കറും താരങ്ങളും, എന്നാല്‍..

പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രഗ്നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവച്ച പാര്‍വതി തിരുവോത്തിന് ആശംസകളുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടക്കമുള്ള താരങ്ങള്‍. ”ഒഎംജി, ഒരുപാട് ആശംസകള്‍ പ്രിയപ്പെട്ടവളേ..” എന്നാണ് സ്വര ചിത്രത്തിന് താഴെ കമന്റ് ആയി കുറിച്ചിരിക്കുന്നത്.

ഗായിക ചിന്മയി ശ്രീപദയും മറ്റ് താരങ്ങളും ആരാധകരും താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍.

പാര്‍വതിക്കൊപ്പം നാദിയ മൊയ്ദു, നിത്യ മേനോന്‍, പത്മപ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സയനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

‘വണ്ടര്‍ വുമണ്‍’ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്. അതേസമയം, ‘ഹെര്‍’, ‘ഉള്ളൊഴുക്ക്’, ‘തങ്കളാന്‍’ എന്നിവയാണ് പാര്‍വതിയുടെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. മമ്മൂട്ടി ചിത്രം ‘പുഴു’വിലാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു