സൂര്യയുടെ 'ജയ് ഭീമി'ന് ഓസ്‌കറിന്റെ അംഗീകാരം

സൂര്യ ചിത്രം ‘ജയ് ഭീമി’ന് ഓസ്‌കറിന്റെ അംഗീകാരം. ലോക സിനിമയിലെ പരമോന്നത പുരസ്‌കാരമായ ഓസ്‌കര്‍ അക്കാദമി അവാര്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ജയ്ഭീമിലെ ഒരു രംഗമാണ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഓസ്‌കറില്‍ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. ഈ അഭിമാന നിമിഷത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 2021 നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

തമിഴ്‌നാട്ടിലെ ഇരുളര്‍ ജാതിയില്‍ പെട്ട രാജകണ്ണിന്റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടമാണ് ജയ് ഭീമിന്റെ പ്രമേയം. മലയാളിയായ ലിജോ മോള്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം കഴിഞ്ഞ നവംബറില്‍ 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു