'ജയ് ഭീം' ലാഭത്തില്‍ നിന്നും ഒരു കോടി ആദിവാസി കുട്ടികളുടെ പഠനത്തിന്; കൈത്താങ്ങായി സൂര്യയും ജ്യോതികയും

‘ജയ് ഭീം’ എന്ന പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി രൂപ നല്‍കി സൂര്യയും ജ്യോതികയും. തമിഴ്നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനാണ് താരങ്ങള്‍ സംഭാവന നല്‍കിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചാണ് റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവിനും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങള്‍ക്കും ചെക്ക് കൈമാറിയത്. ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ഇന്ന് ജയ് ഭീം റിലീസ് ചെയ്തത്. ചിത്രത്തില്‍ ലിജോമോള്‍ ജോസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കെ. മണികണ്ഠന്‍, രജിഷ വിജയന്‍, പ്രകാശ് രാജ്, ഗുരു സോമസുന്ദരം, റാവോ രമേശ്, എം.എസ്. ഭാസ്‌കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ ആണ് സംവിധാനവും തിരക്കഥയും.

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സൂരരൈ പോട്ര് എന്ന സിനിമയ്ക്കു ശേഷം സൂര്യയുടേതായി ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ജയ് ഭീം’.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്