സൂര്യയെ കുള്ളനെന്ന് കളിയാക്കി സണ്‍ മ്യൂസിക്, കട്ടക്കലിപ്പില്‍ ആരാധകര്‍

തമിഴ് സൂപ്പര്‍ താരം സൂര്യയെ കുള്ളനെന്നാക്ഷേപിച്ച് സണ്‍ മ്യൂസിക്. ചാനലിലെ ലൈവ് ഷോയ്ക്കിടെ രണ്ടു വനിതാ ആങ്കര്‍മാരാണ് താരത്തിന് ഉയരക്കുറവാണെന്ന് പരിഹസിച്ചത്. സൂര്യയുടെയും കെവി ആനന്ദിന്റെയും പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് വിവാദപരമായ പരാമര്‍ശങ്ങള്‍ കടന്നു വന്നത്.

ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നതായി വാര്‍ത്തയുണ്ടെന്നും എന്നാല്‍ അമിതാഭിനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് ഒരു സ്റ്റൂള്‍ ആവശ്യമായി വരുമെന്നും അനുഷ്‌ക നായികയായാല്‍ താരത്തിന് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നുമാണ് പരസ്പരമുള്ള സംഭാഷണത്തില്‍ ആങ്കര്‍മാര്‍ പറഞ്ഞത്.

എന്തായാലും ഈ വിഷയത്തില്‍ സൂര്യ ഫാന്‍സ് ചാനലിനെതിരെ ശക്തമായ പ്രതിക്ഷേധമറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ധനഞ്ജയന്‍ ഗോവിന്ദും സൂര്യയെ അധിക്ഷേപിച്ചതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഇത്തരത്തിലൊരു പ്രശസ്ത ചാനലില്‍ നിന്നും അധിക്ഷേപകരമായ ഒരു സംഭവം വന്നത് പ്രതിക്ഷേധാര്‍ഹമാണ്. ചരിത്രം തന്നെ പരിശോധിച്ചു നോക്കു മഹാനായ നെപ്പോളിയന് പൊക്കമുണ്ടായിരുന്നോ. ഈ പ്രോഗ്രാം വീഡീയോ ചാനല്‍ പെട്ടെന്ന് തന്നെ നീക്കം ചെയ്യണം അദ്ദേഹം പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്