ആവേശം ചോരാതെ സുരേഷ് ഗോപി; ജയ് വിളിച്ച സഹോദരിയെ വീട്ടിലെത്തി കണ്ടു

പ്രചാരണവും വോട്ടിംഗും കഴിഞ്ഞെങ്കിലും ആവേശം ചോരാതെ സുരേഷ് ഗോപി. തിരഞ്ഞെടുപ്പില്‍ തനിക്ക് ജയ് വിളിച്ച് സഹോദരിയുടെ വീട്ടില്‍ സുരേഷ് ഗോപി നേടിട്ടെത്തി. ഇക്കാര്യം അദ്ദേഹം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

കാറളം പുല്ലാത്തറയില്‍ തനിക്കു ജയ് വിളിച്ച സഹോദരിയെ കാണാനാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്. വീട്ടുകാരമായി സംസാരിച്ചിരുന്ന താരം എല്ലാവരോടുമൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ഈ ചിത്രങ്ങള്‍ സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ വീട്ടിലും കഴിഞ്ഞ ദിവസം സുരേഷ് ഗോപി എത്തിയിരുന്നു. പ്രചാരണത്തിനിടെ, ഗര്‍ഭിണിയായ ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ സന്ദര്‍ശിക്കുകയും പ്രചാരണ തിരക്ക് കഴിയുമ്പോള്‍ സുരേഷ് ഗോപി കാണാനെത്തുമെന്നും അറിയിച്ചിരുന്നു. ആ വാക്ക് പാലിച്ച സന്തോഷവും സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം