സുരേഷ് ഗോപിയുടെ ഓട്ടോഗ്രാഫ് അവള്‍ അലസമായി നിലത്ത് ഇട്ടിരിക്കുന്നത് കണ്ട് വിഷമമായി

സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടി പലപ്പോഴും ഹൃദ്യമായ തുറന്നുപറച്ചിലുകള്‍ക്ക് കൂടി വേദിയാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് വിനയന്‍ എന്ന മല്‍സരാര്‍ഥി ഹോട്ട് സീറ്റിലിരുന്ന് പങ്കുവെച്ചിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്മീഷണര്‍ എന്ന സിനിമ പുറത്തിറങ്ങിയ ശേഷം സുരേഷ് ഗോപിയുടെ കൈയ്യില്‍ നിന്ന് ലഭിച്ച് ഓട്ടോഗ്രാഫിന്റെ കഥയാണ് ഇദ്ദേഹം പറഞ്ഞത്. അന്ന് കൂടെ ജോലി ചെയ്തിരുന്ന രവീന്ദ്രന്‍ എന്നയാളുടെ 7 വയസ്സ് പ്രായം വരുന്ന മകള്‍ അനിതയ്ക്ക് സുരേഷ് ഗോപിയെ വളരെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ വിനയന്‍ സുരേഷ് ഗോപിയെ ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ കയ്യിലിരുന്ന സ്‌ക്രിബ്ലിങ് പാഡ് നീട്ടി ഒരു ഓട്ടോഗ്രാഫ് ചോദിച്ചു. ആര്‍ക്കാണ് എന്ന് സുരേഷ് ഗോപി ചോദിച്ചു. സുഹൃത്തിന്റെ മകള്‍ അനിതയ്ക്കാണ് എന്ന് പറഞ്ഞപ്പോള്‍ “ഡിയര്‍ അനിത വിത്ത് ലവ് സുരേഷ് ഗോപി”

എന്ന് എഴുതി ഒപ്പിട്ടു തന്നിരുന്നു. അനിതയ്ക്ക് കൊടുത്തപ്പോള്‍ അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ കുറച്ച് കഴിഞ്ഞ് കാണുന്നത് അവള്‍ അത് അലസമായി നിലത്ത് ഇട്ടിരിക്കുന്നതാണ്. അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും അപ്പോള്‍ തന്നെ ആ പേപ്പര്‍ എടുത്ത് പഴ്‌സില്‍ സൂക്ഷിച്ചെന്നും 20 വര്‍ഷക്കാലം തന്റെ പക്കല്‍ അത് ഉണ്ടായിരുന്നെന്നും വിനയന്‍ പറഞ്ഞു.

വിനയന്‍ പറയുന്ന ഈ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അതിന് താഴെ ഇതിലെ “നായിക” അനിത നേരിട്ടെത്തിയിരിക്കുന്നു. ഈ ചെറിയ സംഭവം ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം. തന്നെ ഓര്‍ക്കുന്നതിന് വിനയന്‍ അങ്കിളിന് നന്ദി. അന്ന് ഓട്ടോഗ്രാഫ് നല്‍കിയതിന് സുരേഷ് ഗോപിക്കും നന്ദി. അന്ന് അതിന്റെ വില മനസ്സിലാക്കിയിരുന്നെങ്കില്‍ ഞാനൊരു നിധി പോലെ സൂക്ഷിച്ചേനെ. അവര്‍ കുറിച്ചു.

Latest Stories

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?