ഈ കണ്ണീര്‍ കാലത്തും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല: രൂക്ഷ വിമര്‍ശനവുമായി സുരഭി ലക്ഷ്മി

അശ്ലീല കമന്റിട്ട യുവാവിന് മറുപടിയുമായി നടി സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചാണ് സുരഭിയുടെ പോസ്റ്റ്. സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക്ക് പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് എത്തിയത്.

ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍ ശ്രമിക്കൂ എന്ന് സുരഭി പറയുന്നു. ഈ കണ്ണീര്‍ കാലത്തും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്ന് സുരഭി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുരഭിയുടെ കുറിപ്പ്:

ഇരുണ്ട കോവിഡ് കാലമാണിത്… ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വെച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്‌ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3D RRAY MASK എന്ന പേരില്‍ അവള്‍ തുടങ്ങിയ സംരംഭത്തിന് ഒപ്പം നില്‍ക്കാന്‍ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലര്‍.

https://www.facebook.com/SurabhiLakshmiActress/posts/2759438430942433

അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം മുളയ്ക്കുന്ന ചില കൃമികള്‍. ഈ കണ്ണീര്‍ക്കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല. എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക. ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍.

https://www.facebook.com/SurabhiLakshmiActress/posts/2758765021009774

Latest Stories

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍