പൊലീസുകാർക്കും വക്കീലന്മാർക്കും അറിയാത്ത വല്ല കഥയുമുണ്ടോ ? നായാട്ടിന് സമാനമായ സംഭവം പങ്കു വെച്ച്  സംവിധായകനും വക്കീലുമായ സുകേഷ് റോയ്

മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച നായാട്ട് ഓൺലൈൻ റിലീസിന് എത്തിയതോടെ ഗംഭീര റിപ്പോർട്ടുകളാണ് നേടുന്നത്.  ഇപ്പോഴിതാ സംവിധായകനും വക്കീലുമായ സുകേഷ് റോയ് ചിത്രത്തിലെ സംഭവങ്ങളോട് സാമ്യമുള്ള ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുകയാണ്.

നായാട്ട് എന്ന സിനിമ കാണുവാനിടയായി. ഈ അടുത്തിടെ കാണുവാൻ കഴിഞ്ഞ സിനിമകളിൽ വെച്ച് ഏറ്റവും മികച്ച അവതരണരീതിയും ആവിഷ്കാരവും എന്ന് പറയാതെ വയ്യ. പൊളിറ്റിക്കൽ ഡ്രാമകളിൽ വേറിട്ടു നിൽക്കുന്ന ഒരു അനുഭവം ആ സിനിമ സമ്മാനിച്ചു. സിനിമയൊരുക്കിയ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനും പ്രധാന അഭിനേതാക്കൾക്കും അതിലുപരി പുതുമുഖങ്ങൾക്കും അഭിനന്ദനങ്ങൾ! യമ ഗിൽഗമേഷിനെയും ദിനീഷിനെയും എടുത്തു പറയാതെ നിവർത്തിയില്ല. എന്നാൽ ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് കേരള പോലീസിനെയും ഗവണ്മന്റിനെയും തലവേദനയിലാഴ്ത്തിയ വളരെ പ്രമാദമായ ഒരു സംഭവത്തിലേക്കും കേസിലേക്കുമാണ് മനസ്സ് സഞ്ചരിച്ചത്. മുളന്തുരുത്തിയിൽ സൈക്കിൾ യാത്രക്കാരായ രണ്ടു ദളിത് കുട്ടികളെ നാലു പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കാർ മുട്ടി മരണപെട്ട ഒരു അപകടം! പോലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനായി ഒട്ടേറെ വിപ്ലവങ്ങൾക്കും പ്രൊട്ടസ്റ്റ് മാർച്ചുകൾക്കും വഴിയൊരുക്കി ഈ സംഭവം! സിനിമാ തിരക്കഥക്കു യോഗ്യാംവണ്ണം അൽപസ്വൽപ്പ മാറ്റങ്ങൾ വരുത്തി ആസ്വാദന നിലവാരത്തിലേക്കു ഉയർത്താൻ ഒരു പക്ഷെ യഥാർത്ഥ ജീവിതത്തിലും ഒരു പോലിസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ടായിരിക്കാം തിരക്കഥാകൃത്തായ ഷാഹി കബീറിന് കഴിഞ്ഞത്. ഈ കേസിൽ കേരള ഹൈക്കോടതി പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കു മുൻ‌കൂർ ജാമ്യം നിഷേധിച്ചിരുന്നു. നാൽപതോളം ദിവസങ്ങൾ സിനിമയിൽ കാണുന്നതു പോലെ പോലീസ് വേട്ട ഭയന്ന് ഒളിവിൽ കഴിയേണ്ടി വന്നു ഈ പ്രതികൾക്ക്. ഒടുവിൽ, എന്റെ പ്രിയ സുഹൃത്തും, സഹപാഠിയും, സഹപ്രവർത്തകനും, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ Adv.Vinay Kumar പരമോന്നത കോടതിയിൽ നിന്നും പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നേടി കൊടുക്കുകയുണ്ടായി എന്നത് അഭിമാനകരം! വീണ്ടും ഒരു സംശയം ബാക്കി: ‘നായാട്ട്’ ഒരു യഥാർത്ഥ സംഭവത്തിന്റെ പ്രേരണയാൽ ജന്മം കൊണ്ട ഒന്നാണോ അതോ എന്റെ വെറും തോന്നലുകളോ? ആഹ്… കേസ് ഡയറികൾ പരിശോധിച്ചാൽ കുറഞ്ഞത് ഒരു പത്തു വർഷമെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഥകൾ ഇനിയുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ! അല്ലെങ്കിലും പോലീസുകാർക്കും വക്കീലന്മാർക്കും അറിയാൻ പാടില്ലാത്ത വല്ല കഥകളുമുണ്ടോ ഇന്നാട്ടിൽ!

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ