'രണ്ട്' സിനിമയുടെ കഥ തന്റേത്, നിയമനടപടികളുമായി മുന്നോട്ട് പോകും; കഥാമോഷണത്തിന് എതിരെ ഡോ. ബിനിരാജ്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ സംവിധാനം ചെയ്ത ‘രണ്ട്’ ചിത്രത്തിനെതിരെ പരാതിയുമായി ഡോ. ബിനിരാജ്. അടുത്ത സുഹൃത്തായിരുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബിനുലാലിനോട് തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. അതാണ് രണ്ട് സിനിമയുടെ കഥയാക്കിയത് എന്നാണ് ഡോക്ടര്‍ പറയുന്നത്.

ബിനുലാലിനോട് തിരക്കഥ എഴുതി തരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിളി ഒന്നും ഇല്ലാത്തതിനാല്‍ താന്‍ മറ്റൊരു സുഹൃത്തിനെ കൊണ്ട് കഥയെഴുതിപ്പിച്ചു. കഥ വച്ച് കോണ്‍സ്റ്റിപ്പേഷന്‍ എന്ന ഷോര്‍ട്ട് ഫിലിമും ഒരുക്കി. ആറ് മാസത്തിന് ശേഷം ബിനുലാല്‍ ഒരു കഥ കേള്‍ക്കണമെന്ന് പറഞ്ഞു വിളിച്ചു.

താന്‍ പറഞ്ഞ കഥ തന്നെയാണ് അയാള്‍ തന്നെ വായിച്ച് കേള്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ക്രെഡിറ്റ് ലിസ്റ്റില്‍ തന്റെ പേര് വയ്ക്കാമെന്നും നല്ലൊരു വേഷം തരാമെന്നും അയാള്‍ വാക്ക് പറഞ്ഞു. രണ്ടിന്റെ കഥ തന്റെ കഥയുടെ മോഷണമാണെന്ന് മനസിലായപ്പോള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫിലിം ചേമ്പറിലും പരാതി കൊടുത്തു.

തന്റെ സുഹൃത്ത് കൂടിയായ അഡ്വക്കേറ്റ്, പ്രശ്നം രമ്യതയിലെത്തിക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. രണ്ടിന്റെ നിര്‍മ്മാതാവ് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി തന്റെ മുന്നിലെത്തിയതിനാല്‍ താന്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു.

രണ്ട് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് തന്റെ കഥ അതേപടി മോഷ്ടിച്ചതാണെന്ന് മനസ്സിലാകുന്നത്. കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നായിരുന്നു അവരുടെ അവകാശം. ആ വിശ്വാസ്യത പാലിച്ചില്ലെന്ന് കണ്ടപ്പോഴാണ് താന്‍ വീണ്ടും പരാതിയുമായി കോടതിയെ സമീപിച്ചത് എന്നാണ് ഡോ. ബിനിരാജ് പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്