ഡാന്‍സ് നിര്‍ത്തിയില്ല, ബോബി ചെമ്മണ്ണൂരിനോട് അടി വാങ്ങി പുഷ്പരാജ്; വൈറലായി ട്രോള്‍ വീഡിയോ

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ മാസ് എന്റര്‍ടെയ്നര്‍ ചിത്രമായിരുന്നു പുഷ്പ. പാന്‍ ഇന്ത്യ റിലീസായി പുറത്തിറങ്ങിയ ഈ സിനിമ 2021ലെ ഏറ്റവും പണംവാരിയ ചിത്രത്തില്‍ ഒന്നുമായിരുന്നു

അല്ലുവിന്റെ അഭിനയത്തെയും സുകുമാറിന്റെ സംവിധാനത്തെയും പോലെ ഏറെ പ്രശംസ നേടിയവയായിരുന്നു ചിത്രത്തിലെ എല്ലാ ഗാനങ്ങളും. ചിത്രത്തിലെ ‘കണ്ണില്‍ കര്‍പ്പൂര ദീപമോ…’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറടക്കമുള്ള താരങ്ങള്‍ ഈ പാട്ടിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോയ്ക്ക് ചുവടുവെച്ചിരുന്നു.

ഇപ്പോഴിതാ, ‘പുഷ്പരാജ് ഡാന്‍സ് ചെയ്യുന്നത് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍..’ എന്ന ക്യാപ്ഷനോടെ പുതിയ ട്രോള്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ട്രോളനായ അതുല്‍ സജീവ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അതുല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പുഷ്പരാജ് ഡാന്‍സ് നിര്‍ത്താതെ തുടര്‍ന്ന് പോവുന്നതും, മലയാള സിനിമയിലെ വിവിധ സീനുകളിലൂടെ കടന്നു പോവുകയും ചെയ്ത് അവസാനം ബോബി ചെമ്മണ്ണൂരിന്റെ കയ്യില്‍ നിന്നും അടി വാങ്ങുന്നതാണ് വീഡിയോയിലുള്ളത്.

View this post on Instagram

A post shared by Atul Sajeev (@atul.sajeev)

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം